കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

40000 women heading for farmers protest delhi

വനിതാ ദിനത്തിന്‍റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറിയ വാഹനങ്ങളിലുമായാണ് സ്ത്രീകള്‍ യാത്ര തിരിച്ചതെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്ദേവ് സിങ് പറഞ്ഞു. ആയിരങ്ങള്‍ തിക്രി അതിര്‍ത്തിയില്‍ ഇന്ന് തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

നാളെ മഹിളാ ക൪ഷക ദിനമായി ആചരിക്കും. പ്രതിഷേധം സംഘടിപ്പിക്കുന്നതും സദസിനെ അഭിസംബോധന ചെയ്യുന്നതുമെല്ലാം സ്ത്രീകൾ മാത്രമായിരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. കുട്ടികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ മിക്ക സ്ത്രീകളും തിരക്കിലാണ്. അതിനാല്‍ ചിലര്‍ ഡല്‍ഹിയിലെ പ്രതിഷേധം കഴിഞ്ഞ് മാര്‍ച്ച് 9ന് തിരിച്ച് പഞ്ചാബിലെത്തും. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ സമരത്തില്‍ തുടരും- ബികെയു വനിതാ വിഭാഗം നേതാവ് ബല്‍ബിര്‍ കൌര്‍ പറഞ്ഞു.

Content Highlights; 40000 women heading for farmers protest delhi