ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭ വേദിയിൽ അജ്ഞാത സംഘത്തിന്റെ വെടിവയ്പ്

കർഷകസമരം നടക്കുന്ന സിംഘു അതിർത്തിയിൽ വെടിവയ്പ്. ഞായറാഴ്ച രാത്രിയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം അന്തരീക്ഷത്തിലേക്ക് മൂന്നു റൗണ്ട് വെടിയുതിർത്തശേഷം കടന്നുകളയുകയായിരുന്നെന്ന് കർഷകർ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ഹരിയാന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചാബ് റജിസ്ട്രേഷനിൽ ഉള്ള കാറാണ് ഇതെന്നും സംഘം പഞ്ചാബിൽനിന്നുള്ളവരാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന വിവരം പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം എത്തി. വനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീ കർഷകർ ട്രാക്ടർ റാലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്താനിരിക്കെയാണ് വെടിവയ്പ്പുണ്ടായത്.

content highlights: Shots fired in air near farmers’ protest site at Singhu border