കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ട്രാക്ടർ റാലി ഇന്ന് കൽപ്പറ്റയിൽ നടക്കും

farmers protest; rahul gandhi tractor rally today

രാജ്യത്തെ കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി ഇന്ന് കൽപ്പറ്റയിൽ നടക്കും. നാല് ദിവസത്ത സംസ്ഥാന സന്ദർശനത്തിന്റെ ഭാഗമായാണ് റാലി. ഇന്നലെ വൈകിട്ട് വയനട്ടിലെത്തിയ രാഹുൽ ഗാന്ധി 24 ന് തിരികെ ദില്ലിക്ക് മടങ്ങും.

വയനാട്ടില്‍ കര്‍ഷകര്‍ തിങ്ങി പാര്‍ക്കുന്ന മാണ്ടാട് മുതല്‍ മുട്ടില്‍ വരെയുള്ള മൂന്ന് കിലോ മീറ്റര്‍ ദേശീയ പാതയിലാണ് ട്രാക്ടർ റാലി നടത്തുന്നത്. പതിനായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റാലി ദേശീയ ശ്രദ്ധയിലെത്തിക്കാനാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനം. പൂതാടിയിലെ കുടുംബശ്രീ സംഘമത്തിലും മേപ്പാടി സ്കൂള്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. ശേഷം രണ്ടുമണിയോടെ രാഹുല്‍ മലപ്പുറത്തേക്ക് മടങ്ങും.

Content Highlights; farmers protest; rahul gandhi tractor rally today