ട്രംപ്-മോഡി കൂടികാഴ്ചക്കായി ഒരുങ്ങുന്ന അഹമ്മദാബാദ് നഗരം കനത്ത സുരക്ഷയിൽ. ആയിരകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് നഗരത്തിന് കാവലിരിക്കുന്നത്. നമസ്തേ ട്രംപിൻ്റെ വേദിയായ മൊട്ടേര സ്റ്റേഡിയത്തിൽ
ത്രിതല സുരക്ഷ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. യു എസ് സുരക്ഷാ വിഭാഗമായ സീക്രട്ട് സർവീസസിനും, ഇന്ത്യൻ സുരക്ഷാ വിഭാഗമായ എസ്പിജിക്കുമാണ് വേദിയുടെ സുരക്ഷാ ചുമതല. സ്റ്റേഡിയത്തിന് തൊട്ടു പുറത്ത്
സി ആർ പി എഫിനും, ഏറ്റവും പുറത്ത് ഗുജറാത്ത് പോലീസിനുമാണ് സുരക്ഷാ ചുമതല.
പരിപാടിക്ക് മൂന്നു മണിക്കൂർ മുമ്പ് തന്നെ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും. വിവിഐപികൾ ഒരു മണിക്കൂർ മുമ്പ് പ്രവേശിക്കണം.
ഇരു രാഷ്ട്രതലവന്മാരും വേദി വിട്ടതിന് ശേഷം മാത്രമേ കാണികൾക്ക് പുറത്തു കടക്കാൻ അനുവാദമുള്ളു. ട്രംപിന്റെ മടക്ക ശേഷം മാത്രമേ അഹമ്മദാബാദ്
വിമാനത്താവളത്തിൻ്റെ രാജ്യാന്തര ടെർമിനൽ മറ്റു യാത്രകാർക്ക് തുറന്നുകൊടുക്കുക.
ഇതിനിടെ ട്രംപ്-മോഡി കൂടികാഴ്ചയിൽ മതസ്വാതന്ത്ര്യവും പൌരത്വ ഭേദഗതി നിയമവും ചർച്ചയാകാൻ സാധ്യതയുണ്ടെന്ന് എന്ന് വൈറ്റ് ഹൌസ് വക്താവ് അറിയിച്ചു. ഈ വിഷയത്തിൽ ഒരു സംയുക്ത പ്രസ്താവനയ്കും സാധ്യതയുണ്ടാകാം എന്ന് റിപ്പോർട്ടുകളുണ്ട്.
content highlights : Namste-trump-big-security-arrangements-CAA-may-discussed