ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകൾ

bus strike in kerala

മാർച്ച് ആറിനുള്ളിൽ ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അനിശ്ചിത കാല ബസ് സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകൾ. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ അറിയിച്ചു. മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്.

ഫെബ്രുവരി 23 നുള്ളിൽ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചർച്ചയിൽ മന്ത്രി വ്യക്തമാക്കിയിരുന്നത്. പ്രശ്നത്തിന് പരിഹാരമാകത്തതിനാലാണ് അനിശ്ചിത കാല സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകൾ എത്തിയത്.

Content Highlights: bus strike in Kerala

LEAVE A REPLY

Please enter your comment!
Please enter your name here