ആൺകുട്ടികളോട് സംസാരിച്ചതിന് എംബിഎ വിദ്യാർത്ഥിനികൾക്ക് ക്രൂര മർദ്ധനം

Madhya Pradesh Man Beat Up Woman MBA Student For Talking To Boys

ആൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ എംബിഎ വിദ്യാർത്ഥിനികൾക്ക് ക്രൂര മർദ്ധനം. വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജരെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. അമര്‍ജീത് സിങ് എന്നയാളാണ് വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലെത്തി ക്രൂരമായി ശകാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് ഹോസ്റ്റലിന് പുറത്തെത്തിയ ആൺ സുഹ്യത്തുകളുമായി എംബിഎ വിദ്യാർത്ഥിനികൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അമര്‍ജീത് സിങ് എത്തിയത്. കലിപൂണ്ട അമര്‍ജീത് പെണ്‍കുട്ടികളെ ശകാരിക്കുകയും ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ഹോസ്റ്റലിന് അകത്ത് കയറിയും ഇയാള്‍ മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. ഇയാള്‍ സ്ഥിരമായി തങ്ങളെ വീക്ഷിച്ച് കൊണ്ട് നടക്കാറുണ്ടെന്നും റോഡിലൂടെ നടക്കുമ്പോൾ തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ആൺ സുഹൃത്തുക്കൾ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അലോസരപ്പെടുത്തിയിരുന്നതായി സമീപവാസി അഭിപ്രായപ്പെട്ടു. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: Madhya Pradesh Man Beat Up Woman MBA Student For Talking To Boys