ഓക്സിജനില്ലാതെയും ജീവിക്കാൻ കഴിയുന്ന മൃഗത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

Scientists Find The First-Ever Animal That Doesn't Need Oxygen to Survive

ഓക്സിജൻ ഇല്ലാതെ ബഹുകോശ ജീവികൾ ഒന്നും തന്നെ നിലനിൽക്കുന്നതായി നമ്മൾ കേട്ടിട്ടുണ്ടാവില്ല. എന്നാൽ ഓക്സിജനില്ലാതെ ജീവിക്കാൻ കഴിയുന്ന ജീവിയെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഹെന്നെഗുവ സാൽമിനികോള എന്ന പാരസൈറ്റാണ് ഈ ജീവി. ഇസ്രായേലിലെ അവിവ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. അതിന് ശ്വസിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഓക്സിജൻ ഉപയോഗിച്ച് ജീവകോശങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന കോശമായ മെെറ്റോ കോൺഡ്രിയൽ ജനിതകഘടന, ജെല്ലിഫിഷ് വലിപ്പത്തിലുള്ള ഈ പാരസെെറ്റിന് ഇല്ലാ എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ജീവികൾക്ക് ശ്വസിക്കാൻ കഴിയില്ല. എന്നാൽ സാൽമണിൽ ജീവിക്കുന്ന ഈ പാരസെെറ്റ് എങ്ങനെ ഓക്സിജനില്ലാതെ ജീവിക്കുന്നു എന്ന് കണ്ടെത്താനായിട്ടില്ല. 

content highlights: Scientists Find The First-Ever Animal That Doesn’t Need Oxygen to Survive