കൊവിഡിന്റെ ഉത്ഭവം ലാബില്‍ നിന്നല്ല; രോഗം പടര്‍ന്നത് മൃഗങ്ങളില്‍ നിന്നെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് മൃഗങ്ങളില്‍ നിന്നും വന്നതാണെന്നും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നുമാണെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് ഫഡേല ചായ്ബ് ജനീവയില്‍ പറഞ്ഞു.

വൈറസ് പൊട്ടിപ്പുറപ്പെട്ടത് വുഹാനിലെ ലബില്‍ നിന്നാണോ എന്നറിയാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വവ്വാലുകള്‍ കൊറോണ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണെന്നും ഫഡേല ചായ്ബ് പറഞ്ഞു.

Content Highlight: WHO announces Corona origin is not from Chinese lab, its from animals

LEAVE A REPLY

Please enter your comment!
Please enter your name here