കൊവിഡിൻ്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി

WHO team arrives in Wuhan to probe COVID origins, quarantined for 2 weeks

കൊവിഡ് 19ൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ചെെനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളിൽ നിന്നും പത്ത് പേരടങ്ങുന്ന വിദഗ്ധ സംഘമാണ് വുഹാനിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറൻ്റീൻ പൂർത്തിയാക്കിയതിന് ശേഷമാണ് ഇവർ ജോലി ആരംഭിക്കുക.

അമേരിക്ക, ആസ്ട്രേലിയ, ജർമനി, ജപ്പാൻ, ബിട്ട്രൺ, റഷ്യ, നെതർലാൻഡ്സ്, ഖത്തർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരാണ് വുഹാനിൽ എത്തിയിരിക്കുന്നത്. ക്വാറൻ്റീൻ ദിവസങ്ങളിൽ ചെെനയിലെ വിദഗ്ധരുമായി വിഡിയോ കോൺഫറൻസിലൂടെയായിരിക്കും വിവരങ്ങൾ ശേഖരിക്കുക.

2019ൽ ചെെനീസ് നഗരമായ വുഹാനിലാണ് കൊറോണ വെെറസിനെ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് വെെറസ് ലോകമെമ്പാടും ബാധിച്ചു. കൊവിഡ് ബാധിച്ച് ഇതിനോടകം ഇരുപത് ലക്ഷം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. കോടിക്കണക്കിന് ആളുകൾ രോഗബാധിതരാവുകയും രാജ്യങ്ങളിലെ സമ്പദ്ഘടന തകരുകയും ചെയ്തു. 

content highlights: WHO team arrives in Wuhan to probe COVID origins, quarantined for 2 weeks