കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകിയ ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

WHO Chief thanks India and PM Modi

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് തുടർച്ചയായി പിന്തുണ നൽകുന്ന ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. അയൽ രാജ്യങഅങളിലേക്കും ബ്രസിൽ മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കും ഇന്ത്യ വാക്സിൻ കയറ്റി അയക്കുന്നുണ്ട്.

നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡിനെതിരായ ആഗോള പോരാട്ടത്തിനുള്ള നിങ്ങളുടെ തുടർച്ചയായ പിന്തുണക്ക് ഒന്നിച്ച് നിന്ന് അറിവുകൾ പങ്കു വെക്കുകയാണെങ്കിൽ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാകൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാകൂ. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

Content Highlights; WHO Chief thanks India and PM Modi