2021 അവസാനത്തോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം; ലോകാരോഗ്യ സംഘടന

'Premature, unrealistic' to think Covid pandemic will be stopped by end of 2021: WHO

കൊവിഡ് മഹാമാരി 2021 ഓടെ അവസാനിക്കുമെന്ന് കരുതുന്നത് അപക്വവും യാഥാർത്ഥ്യ ബോധവുമില്ലാത്തതുമായ നിഗനമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ വാക്സിനുകളുടെ വരവ് ആശുപത്രി പ്രവേശനങ്ങളും മരണവും കുറക്കുമെന്നും ഡബ്ല്യുഎച്ച്ഒയുട എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ മൈക്കേൽ റയാൽ വ്യക്തമാക്കി. ഫലപ്രദമായ പല വാക്സിനുകളും വൈറസിന്റെ അതിവേഗ വ്യാപനത്തെ തടയാൻ കഴിയുന്നതാണ്. എന്നാൽ വികസിച്ച് കൊണ്ടിരിക്കുന്ന ഒരു മഹാമാരിയെ കുറിച്ച് മറ്റ് ഉറപ്പുകളൊന്നും നൽകാനാവില്ല. നിലവിലെ സാഹചര്യത്തിൽ വൈറസ് നിയന്ത്രണത്തിലാണെന്നും അദ്ധേഹം വ്യക്തമാക്കി. 

വികസ്വര രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര മത്സമല്ല, ഇത് വൈറസിനെതിരേയുള്ള പോരാട്ടമാണ്. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്‌നത്തില്‍ പങ്കാളികളാകാന്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യങ്ങളും എന്തുചെയ്യണമെന്ന് പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി

Content Highlights;  ‘Premature, unrealistic’ to think Covid pandemic will be stopped by end of 2021: WHO