‘ഭാരത് മാതാ കി ജയ്’ എന്ന് പറയുന്നവര്‍ ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് റാം ഠാക്കൂര്‍. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ഭാരത് മാതാ കീ ജയ് വിളിക്കുന്ന ആളുകൾ ഇന്ത്യയിൽ തുടരുമെന്നും അത് പറയാത്തവർ ഇന്ത്യയെ എതിർക്കുന്നവരാണെന്നും അവർ ഭരണഘടനയെ അനുസരിക്കാതെ അപമാനിക്കുകയാണെന്നും തീർച്ചയായും അവരെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ജയ്റാം ഠാക്കൂർ വ്യക്തമാക്കി.
ഈ രാജ്യത്ത് നല്ല കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് കുറ്റപെടുത്തിയ ഠാക്കൂർ ആളുകൾ ചില പ്രത്യേക മനഃസ്ഥിതിയോടെയാണ് പ്രവർത്തിക്കുന്നതെന്നും അത്തരം ആളുകളെ എതിർക്കുന്നതിനുള്ള സമയം വരുമെന്നാണ് കരുതുന്നതെന്നും കൂട്ടിച്ചേർത്തു.
Content Highlights: Those who say ‘Bharat Mata ki Jai’ will stay in India says Himachal CM on Delhi violence