കൊറോണ വെെറസ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നു. അമേരിക്കയിലും ആസ്ട്രേലിയയിലും മരണം റിപ്പോർട്ട് ചെയ്തു. 50 വയസിന് മുകളിൽ പ്രായമുള്ള ആളാണ് അമേരിക്കയിൽ മരിച്ചത്. മരണത്തെ തുടർന്ന് വാഷിങ്ടണിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് 22 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും ആശങ്ക പെടേണ്ട കാര്യമില്ലെന്നും പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
ആസ്ട്രേലിയയിലെ പെർത്തിൽ കോവിഡ് ബാധിച്ച് എഴുപതുകാരൻ മരിച്ചു. ദക്ഷിണകൊറിയയിൽ മരിച്ചവരുടെ എണ്ണം 100 കടന്നു. ഇറ്റലിയിൽ 43 പേർ മരിക്കുകയും 1000ലധികം പേർക്ക് വെെറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ 205 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 85000ത്തിലധികം പേർക്ക് ഇതിനോടകം വെെറസ് ബാധിച്ചു. 63 രാജ്യങ്ങളിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആകെ മരണ സംഖ്യ 2978 ആയി.
കോവിഡ് 19 വ്യാപിക്കുന്നതിനെതുടർന്ന് യുഎഇയിലെ നഴ്സറി വിദ്യാലയങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. യുഎഇയിൽ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
content highlights: coronavirus, two died in America and Australia