പൊതുഗതാഗതം സൗജന്യമാക്കി യൂറോപ്പിലെ ചെറുരാജ്യങ്ങളിലൊന്നായ ലക്സംബർഗ്

പൊതുഗതാഗതം പൂർണമായും സൗജന്യമാക്കി മാറ്റി യൂറോപ്പിലെ ഏറ്റവും ചെറു രാജ്യങ്ങളിലൊന്നായ ലക്സംബർഗ്. ഗതാഗത കുരുക്കിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യ തലസ്ഥാനങ്ങളിലൊന്നാണ് ലക്സംബർഗ് സിറ്റി. കാറുകളുടെ എണ്ണം കുറച്ച് ഗതാഗത കുരുക്കും, മലിനീകരണവും കുറക്കുകയെന്നതാണ് ഈ പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ലക്സംബർഗിൽ 47% പേരും കാറോടിച്ചാണ് ജോലിക്ക് പോകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

32% ആളുകൾ മാത്രമാണ് ബസിൽ യാത്ര ചെയ്യുന്നത്. 19% ആളുകളും ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. നിലവിൽ ചില നഗരങ്ങളിൽ സൗജന്യ യാത്രയാണ്. ശനിയാഴ്ച മുതൽ ഇത് രാജ്യം മുഴുവൻ നടപ്പിലാക്കി. ലക്സംബർഗിലുള്ള 40% ശതമാനം കുടുംബങ്ങൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. ഇതുവഴി യാത്രക്കാർക്ക് വർഷം 8000 രൂപയോളം ലാഭിക്കാൻ കഴിയും. ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരിസിൽ 69% ആളുകളും ഉപയോഗിക്കുന്നത് പൊതുഗതാതത സംവിധാനമാണ്.

Content Highlights: Luxembourg becomes the first country in the world with free public transport