രാജ്യത്തിൻ്റെ സമാധാനം നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറെന്ന് രജനീകാന്ത്

Rajinikanth says ready to do anything for peace

രാജ്യത്തിൻ്റെ സമാധാനം നില നിർത്തുന്നതിനായി എന്തും ചെയ്യാൻ തയ്യാറാണെന്ന് തമിഴ് നടൻ രജനീകാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മുസ്സിം സംഘടനയുടെ ഏതാനും നേതാക്കളുമായി കൂടികാഴ്ച നടത്തിയതിനു ശേഷമാണ് താരം ഇത്തരത്തിൽ പ്രതികരിച്ചത്. നമ്മുടെ രാജ്യത്തിൻ്റെ സമാധാനം നിലനിർത്താൻ എന്തും ചെയ്യാൻ തയ്യാറാണെന്നും, ഒരു രാജ്യത്തിൻ്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം, എന്നിവ ആയിരിക്കണമെന്ന മുസ്ലിം സംഘടനാ നേതാക്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഡൽഹി കലാപത്തിനെതിരെ പ്രതികരിച്ച് നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഡൽഹിയിൽ സമാധാന പരമായി നടന്നു കൊണ്ടിരുന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴി മാറിയതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും കലാപം നേരിടുന്നതിൽ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കലാപത്തിൽ ഇതുവരെ 40ഓളം പേരാണ് മരണപെട്ടത്.

Content Highlights: Rajinikanth says ready to do anything for peace