കൊറോണ വെെറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 3000 കടന്നു. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ആറായി. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യുയോർക്കിലും രോഗ ബാധ സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയിൽ 3 മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെെനയിൽ ഇന്നലെ മാത്രം 31 പേർ മരിച്ചു. 125 പേർക്ക് കൂടി ചെെനയിൽ പുതുതായി വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലും ഇറ്റലിയിലും മരണ സംഖ്യ ഉയർന്നു. 18 പേർ ഇന്നലെ മാത്രമായി ഇറ്റലിയിൽ മരിച്ചിട്ടുണ്ട്. 2000 പേർ ചികിത്സയിലാണ്. ഇറാനിൽ മരണം 66 ആയി. ചെെന കഴിഞ്ഞാൽ കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറാനിലാണ്. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയയിയുടെ ഉപദേശക സമിതിയിലെ അംഗം മുഹമ്മദ് മിൻമുഹമ്മദലി രോഗം ബാധിച്ച് മരിച്ചു. എല്ലാ ഗൾഫ് രാജ്യങ്ങളിലും വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ ഉൾപ്പടെയുള്ള ആറുപത് രാജ്യങ്ങളിൽ 90294 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും കർശനമാക്കിയിട്ടുണ്ട്. രാജ്യത്ത് രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 23 പേരുടെ സാംപിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
content highlights: covid 19, death toll rises to 3000