ജമ്മുകശ്മീരിലെ സാമൂഹിക മാധ്യമ നിയന്ത്രണങ്ങള്‍ പിൻവലിച്ചു

ശ്രീനഗർ: ജമ്മുകശ്മീരില്‍ 7 മാസമായി നിലനിന്നിരുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ജമ്മുകശ്മീർ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് നിയന്ത്രണം പിൻവലിക്കാനുള്ള നിർദ്ദേശം നല്‍കിയത്.

വെബ്സൈറ്റിലൂടെയല്ലാതെ പ്രസിദ്ധീകരിച്ച നിർദ്ദേശം, ജമ്മുകശ്മിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെല്ലാം ഇന്‍റർനെറ്റ് സേവനം ലഭ്യമാക്കും. 2ജി സ്പീഡില്‍ ലഭിക്കുന്ന ഇന്‍റർനെറ്റ് പോസ്റ്റ് പെയ്ഡ് സിമ്മില്‍ മാത്രമേ ലഭ്യമാകൂ.

കൂടാതെ, നിശ്ചിത-ലൈൻ ഇൻറർനെറ്റ് ഉപയോഗത്തിനായി, പരിധിയില്ലാത്ത വേഗതയിൽ മാക്-ബൈൻഡിംഗ് ഉപയോഗിച്ച് സേവനം ലഭ്യമാക്കുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു.

Content Highlight: Social Media curbs removed in Jammu and Kashmir