വോട്ടർ ഐഡി കാർഡിൽ നായയുടെ ചിത്രം; മനപൂർവ്വം നാണകെടുത്താനുള്ള ശ്രമമെന്ന് ബംഗാൾ സ്വദേശി

Bengal Man Issued Voter ID Card With Dog's Photo On It

വോട്ടർ ഐഡി കാർഡിലെ തെറ്റ് തിരുത്താൻ അപേക്ഷിച്ചയാൾക്ക് ലഭിച്ചത് നായയുടെ പടമുള്ള കാർഡ്. ബംഗാൾ സ്വദേശിയായ സുനിൽ കർമാകർനാണ് സ്വന്തം ചിത്രത്തിന് പകരം നായയുടെ പടമുള്ള കാർഡ് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന ഐഡി കാർഡിൽ തെറ്റ് സംഭവിച്ചതിനാൽ ഇത് തിരുത്താൻ അപേക്ഷിച്ച സുനിൽ കർമാകറിനെ തെറ്റ് തിരുത്തി ഐഡി തിരികെ വാങ്ങുന്നതിനായി ബുധനാഴ്ചയാണ് ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസിൽ നിന്നും വിളിപ്പിച്ചത്.

എന്നാൽ ഓഫീസിലെത്തിയ സുനിൽ കർമാകർ ഐഡി കാർഡിൽ സ്വന്തം ഫോട്ടോയ്ക്ക് പകരം കണ്ടത് അച്ചടിച്ച് വന്ന നായയുടെ പടമാണ്. കാർഡ് തരുമ്പോൾ ഓഫീസർ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല. ഫോട്ടോ കണ്ട് അദ്ധേഹം ക്ഷുഭിതനാകുകയും, തന്നെ നാണം കെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ധേഹം പറഞ്ഞു. ആദ്യം ലഭിച്ച തിരിച്ചറിയൽ കാർഡിൽ തെറ്റുകളുണ്ടായിരുന്നതിനെ തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയതെന്നും പുതിയ കാർഡിൽ നൽകിയ വിവരങ്ങളൊക്കെ ശരിയാണെന്നും പക്ഷെ ഫോട്ടോ മാറിപ്പോയിയെന്നും സുനിൽ കർമാകർ പറഞ്ഞു.

അതേസമയം തിരിച്ചറിയൽ കാർഡിൽ ഗുരുതരമായ തെറ്റ് കടന്നു കൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോൾ നൽകിയത് അന്തിമ വോട്ടർ ഐഡി അല്ലെന്നും, സുനിൽ കർമാകറിന് പുതിയ കാർഡ് അനുവദിക്കുമെന്നും ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ രാജർഷി ചക്രബർത്തി അറിയിച്ചു.

Content Highlights; Bengal Man Issued Voter ID Card With Dog’s Photo On It

LEAVE A REPLY

Please enter your comment!
Please enter your name here