16 ഇറ്റാലിയൻ വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ദുബായിലെ ഇന്ത്യൻ സ്കൂള്‍ വിദ്യാർത്ഥിക്കും വൈറസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ 23 പേരടങ്ങുന്ന ഇറ്റാലിയൻ വിനോദ സഞ്ചാരികളില്‍ ഇവരുടെ ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവറടക്കം 16 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുമായി രാജസ്ഥാൻ ജില്ലയിലെ 215 ഓളം ആളുകള്‍ അടുത്തിടപിഴകിയിട്ടുണ്ടെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി രഖു ശർമ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു.

93 പേരെ പരിശോധന വിധേയമാക്കിയതില്‍ 51 പേർക്ക് വൈറസ് ബാധിച്ചിട്ടില്ല. മറ്റുള്ളവരുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ദുബായിലെ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിനിക്കും രോഗം സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നാണ് ബൈറസ് ബാധയേറ്റതെന്നാണ് സംശയം.

അതേ സമയം, പൊതു പരിപാടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും ഹോളി ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചു. ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കുണ്ട്. വിദേശത്ത് നിന്ന് എത്തിയവര്‍ക്ക് വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളും സജ്ജമാക്കി.

Content Highlight: Covid 19 test positive on 16 Italian Tourists

LEAVE A REPLY

Please enter your comment!
Please enter your name here