ഡൽഹി കലാപം ആസുത്രിതം; ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്

Delhi violence one-sided and well-planned, 1000s fled to native villages: Minorities body report

ഡൽഹി കലാപം ഏകപക്ഷീയവും ആസുത്രിതവുമെന്ന് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട്. കലാപത്തെ തുടർന്ന് ആയിര കണക്കിന് ആളുകൾ ജന്മസ്ഥലമായ ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കും തിരിച്ചു പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുല്‍ ഇസ്‌ലാം ഖാനും കമ്മീഷൻ അംഗം കര്‍ത്തര്‍ സിംഗ് കൊച്ചാറും കലാപബാധിത മേഖലകൾ സന്ദർശിച്ചതിന് ശേഷം തയ്യാറാക്കിയ റിപ്പോർട്ട് ആണിത്. 

പൌരത്വ ഭേതഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഏറ്റുമുട്ടിയതോടെയാണ് സംഘർഷം രൂക്ഷമാകുന്നത്. ആയുധദാരികളായ കലാപകാരികൾ വാഹനങ്ങളും വീടുകളും ഉൾപ്പടെ നശിപ്പിക്കുകയും 200 ലധികം പേർക്ക് പരുക്ക് ഉണ്ടാവുകയും ചെയ്തു. 

44 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി കലാപം നേരത്തെ ആസൂത്രണം ചെയ്തതും ഏകപക്ഷീയമായതുമായ ആക്രമണവുമായിരുന്നെന്നാണ് ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് പറയുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത് മുസ്ലിം മതവിശ്വാസികൾ താമസിക്കുന്ന വീടുകൾക്കും കടകൾക്കുമാണ്. 

ആക്രമണത്തിനായി 1500 മുതൽ 2000 വരെയുള്ള ആളുകളെ പുറത്തു നിന്നും എത്തിച്ചിരുന്നുവെന്നും ഇവരെ സമീപത്തെ സ്കുളുകളിലാണ് താമസിപ്പിച്ചിരുന്നതെന്നും കലാപത്തിൽ ഇവർക്ക് പങ്കുണ്ടെന്നും കമ്മീഷൻ ചെയർമാൻ നേരത്തെ പറഞ്ഞിരുന്നു. കലാപത്തിൽ ഇരകളായവർക്ക് ജീവിതം തിരിച്ചെടുക്കാൻ വലിയ സഹായം വേണ്ടി വരുമെന്നും ഡൽഹി സർക്കാർ പ്രഖ്യാപിച്ച പണം പര്യാപ്തമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

content highlights: Delhi violence one-sided and well-planned, 1000s fled to native villages: Minorities body report