എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണം; ഇന്ത്യയോട് ഇറാൻ

Ensure Well-Being Of All Indians

ഇന്ത്യൻ അധികാരികൾ എല്ലാ ഇന്ത്യക്കാരുടേയും ക്ഷേമം ഉറപ്പുവരുത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫ്. വിവേകപരമല്ലാത്ത അക്രമണങ്ങൾ നിലനിർത്താൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ അക്രമണങ്ങൾ തടയുവാനും സാധാരണ നില വീണ്ടെടുക്കുവാനുമുള്ള നടപടികൾ സ്വീകരിക്കാൻ നിയമ നിർവ്വഹണ ഏജൻസികളെ ഏൽപ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. കൂടാതെ ഇത്രയും കലുഷിതമായ സാഹചര്യത്തിൽ മറ്റ് അന്താരാഷ്ട്ര സംഘടനകൾ നിരുത്തരവാദപരമായ പ്രസ്താവനകൾ ഇറക്കരുതെന്നും ചൂണ്ടികാണിച്ചിരുന്നു. തുടർന്നാണ് ജവാദ് സരിഫിൻ്റെ ട്വീറ്റ്.

ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരെയുള്ള സംഘടിത ആക്രമണങ്ങളെ ഇറാൻ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സുഹൃത്താണ് ഇറാൻ. ഇന്ത്യയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തണവെന്നും യുക്തിരഹിതമായ അക്രമണങ്ങൾ നിലനിൽക്കാൻ അവസരമുണ്ടാക്കരുതെന്നും ഇന്ത്യൻ അധികൃതരോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സമാധാന സംഭാഷണത്തിനും നിയമവാഴ്ചക്കും ഇനിയും മുന്നിൽ വഴികൾ തുറന്നുകിടപ്പുണ്ട്. ജവാദ് സരിഫ് ട്വിറ്ററിൽ കുറിച്ചു. 

ഡൽഹിയിൽ നടന്ന വർഗ്ഗീയ കലാപത്തിൽ 42 പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. 200 പേരിലധികം പേർക്ക് പരിക്കേൽക്കുകയും വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്ത കലാപത്തെ ലോക രാഷ്ട്രങ്ങളെല്ലാം അപലപിച്ചിരുന്നു.

content highlights: “Ensure Well-Being Of All Indians,” Iran Urges India After Delhi Violence