സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; 1 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്ത് മൃഗങ്ങളെ കൊന്ന് കത്തിച്ച് കളയാൻ തീരുമാനം

bird flue confirmed in kerala

കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലുള്ള രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തിൽ ആശങ്കപെടാനില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിൻ്റെ വിലയിരുത്തൽ.

എന്നാൽ സംസ്ഥാനത്ത് അതിജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്തിലുടനീളം പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചു. രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഫാമുകളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്ത് പക്ഷികളെ കൊന്നു കളയാനാണ് തീരുമാനം.

രോഗം ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

Content Highlights; bird flue confirmed in kerala