പ്ലാസ്റ്റിക് നിരോധനത്തിന് വിലകൽപ്പിക്കാതെ ഓൺലൈൻ ഭക്ഷണ വിതരണക്കാർ

online food delivery still use plastics

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിട്ടും പുല്ലുവില കല്പിച്ച് ഓൺലൈൻ ഭക്ഷണ വിതരണക്കാർ. നിരോധനം നിലവിൽ വന്ന് രണ്ട് മാസം പിന്നിടുമ്പോഴും സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണമായും പ്ലാസ്റ്റിക് മുക്തമായിട്ടില്ല. പ്ലാസ്റ്റിക്കിൽ തന്നെയാണ് ഇപ്പോഴും ഓൺലൈൻ ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം ചെറുതായാലും വലുതായാലും ഓൺലൈനിൽ ആവശ്യപെട്ടാൽ പ്ലാസ്റ്റക്കിൽ പൊതിഞ്ഞാണ് അയക്കുന്നത്. ഇടത്തരം ഹോട്ടലുകളിലാണ് ഇപ്പോഴും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കത്തത്. പ്ലാസ്റ്റിക് പേപ്പറുകളുടെയും കവറുകളുടെയും ഉപയോഗത്തിൽ യാതൊരു കുറവുമില്ല.

പ്രമുഖ ഹോട്ടലുകളിൽ പലതും പ്ലാസ്റ്റിക് ഒഴിവാക്കി കഴിഞ്ഞുവെന്നാണ് ഉടമകളുടെ അവകാശവാദം. എന്നാൽ അതിൻ്റെ പേരിൽ പാർസലിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകൾക്ക് 5 രൂപ മുതൽ 10 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നിട്ടും ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ അതികൃതർ തയ്യാറാകുന്നില്ല. പ്ലാസ്റ്റിക് സാമഗ്രികൾ ഉപയോഗിച്ചാൽ വില കൂടുമെന്ന് പറഞ്ഞ് ചെറുകിട ഇടത്തരം ഹോട്ടലുകൾ മുഖം തിരിക്കുമ്പോൾ സർക്കാർ നിരോധന ഉത്തരവിന് യാതൊരു വിലയും കല്പിക്കപെടുന്നില്ല.

Content Highlights; online food delivery still use plastics