ബീജിങ്ങിൽ ഭക്ഷ്യ വിതരണക്കാരനിലൂടെ കൊവിഡ് വൻതോതിൽ പകർന്നതായി റിപ്പോർട്ട്

Food delivery man may be Beijing’s coronavirus new super spreader

ബീജിങ്ങിലെ ഓൺലെെൻ ഭക്ഷണവിതരണ കമ്പനിയിൽ ജോലി ചെയ്യുന്ന ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ വൻ ആശങ്ക. നഗരത്തിൽ വലിയ തോതിൽ കൊവിഡ് രോഗം പകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം 13 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

കൊവിഡ് സ്ഥിരീകരിച്ച ഡെലിവറി ബോയി ജൂൺ 1 മുതൽ 17 വരെയുള്ള കാലയളവിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷണമെത്തിച്ചിട്ടുണ്ട്. ദിവസവും ശരാശരി 50 ഓർഡറുകൾ ഇദ്ദേഹം ഡെലിവറി ചെയ്യുമായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതാദ്യമായാണ് ഒരു ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാ ഡെലിവറി ജീവനക്കാരേയും ജോലിയിൽ നിന്ന് വിലക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബീജിങ്ങിൽ നിലവിൽ 249 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

content highlights: Food delivery man may be Beijing’s coronavirus new super spreader

LEAVE A REPLY

Please enter your comment!
Please enter your name here