കൊറോണ വൈറസ്: വീട്ടില്‍ നിരീഷണത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തൊഴിലുടമകളോട് അപേക്ഷയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വീട്ട് നിരീഷണത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ രംഗത്തെത്തിയത്.

അതേസമയം, ഇന്ത്യയില്‍ മൂന്ന് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 39 ആയി. കേരളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ 5 പത്തനംതിട്ടക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേർ ഇറ്റലിയില്‍ നിന്നെത്തിയവരും മറ്റ് രണ്ടു പേർ ബന്ധുക്കളുമാണ്.

എന്നാല്‍, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലജില്ലയില് അഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതുമായി…

Gepostet von District Collector Pathanamthitta am Sonntag, 8. März 2020

Content Highlight: Kejriwal appeal to employers to paid leaves for quarantined people