പുതുച്ചേരിയിലെ 184 വർഷം പഴക്കമുള്ള ലൈറ്റ് ഹൗസ് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങി കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. അറ്റകുറ്റപണികൾ പൂർത്തിയായതിന് ശേഷം ആളുകൾക്ക് സന്ദർശനത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം. ലൈറ്റ് ഹൗസിൻ്റെ മുകളിൽ നിന്ന് പുതുച്ചേരിയുടെ ദൃശ്യഭംഗി മുഴുവൻ ആസ്വദിക്കാൻ കഴിയും. ചെറിയ ഗ്രൂപ്പുകളായിട്ടായിരിക്കും ലെെറ്റ് ഹൌസിൻ്റെ മുകളിലേക്ക് സന്ദർശകരെ അനുവദിക്കുക. ലെെറ്റ് ഹൌസിൽ കാഴ്ചക്കാർക്കായി ട്രെെപോഡ് ഘടിപ്പിച്ചുള്ള ബെെനോകുലറുകൾ സ്ഥാപിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിച്ച് വരികയാണ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് വകുപ്പ്.
ഈ മാസം ആരംഭിക്കുന്ന പദ്ധതിക്ക് 3.32 കോടി രൂപയാണ് ചെലവ്. അടുത്ത വർഷത്തോടുകൂടി പണികൾ പൂർത്തിയാക്കി വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഐഐടിയുടെ (എം) സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൻ്റെ നാഷണൽ സെൻ്റർ ഫോർ സേഫ്റ്റി ഓഫ് ഹെറിറ്റേജ് സ്ട്രക്ച്ചറും ഇന്ത്യൻ ട്രസ്റ്റ് ഫോർ ആർട്ട് കൾച്ചറൽ ഹെറിറ്റേജും പുനഃരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. 29 മീറ്റർ ഉയരമുള്ള അകത്തെ ഗോവണിയിൽ 218 പടികളുള്ള ലെെറ്റ് ഹൌസ് 1836 ലാണ് സ്ഥാപിക്കുന്നത്.
content highlights: 184-yr-old lighthouse in Puducherry to be restored, opened soon to public