കൊറോണ; ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഉണ്ടാവില്ല, പൊതു പരിപാടികൾക്കും നിയന്ത്രണം

corona outbreak, exams cancelled in kerala

സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. അങ്കണവാടികൾക്കും അവധി നൽകും. എന്നാൽ എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഇതിനൊപ്പം കോളേജുകളിലും റെഗുലർ ക്ലാസ് ഉണ്ടാവുകയില്ല. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ക്വാറൻ്റീൻ ചെയ്തിട്ടുള്ള വിദ്യാര്‍ഥികൾക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണം ഏർപ്പെടുത്തും. 

എല്ലാ സ്കൂളുകളിലും മാസ്കുകളും സാനിറ്റെെസറുകളും ലഭ്യമാക്കും. പരീക്ഷകൾക്ക് മുമ്പ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ എല്ലാ ക്ലാസിലും വായിച്ചു കേൾപ്പിക്കും. മാർച്ചിൽ സംസ്ഥാന സർക്കാർ നടത്താനിരുന്ന എല്ലാ പൊതു പരിപാടികളും റദ്ദാക്കും. ഉത്സവങ്ങളും കൂട്ട പ്രാർത്ഥനകളും തുടങ്ങി ജനക്കൂട്ടം ചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു.

content highlights: corona outbreak, exams canceled in kerala