രജനികാന്തിൻ്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാവുമെന്ന് റിപ്പോർട്ട്

Rajinikanth may announce political party tomorrow 

തമിഴ് നടൻ രജനികാന്തിൻ്റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടത്തുമെന്ന് റിപ്പോർട്ട്. രജനികാന്തിൻ്റെ ആരാധകരടങ്ങുന്ന രജനി മക്കൾ മണ്ട്രവുമായി ആറു ദിവസം നീണ്ട ചർച്ചക്കൊടുവിലാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.  

ചെന്നൈയിൽ രജനികാന്തിൻ്റെ ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ വ്യാഴാഴ്ച ഒത്തുകൂടണമെന്ന് രജനികാന്തിൻ്റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നതായി മക്കൾ മണ്ട്രം പ്രവർത്തകർ ടൈം ഓഫ് ഇന്ത്യയോട് വെളിപ്പെടുത്തി. ഈ ചടങ്ങിൽ വച്ചായിരിക്കും പാർട്ടി പ്രഖ്യാപനം നടത്തുക. 

അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി മത്സരിക്കുമെന്ന് രജനികാന്ത് നേരത്തെ തന്നെ അറിയിച്ചിരുന്നു. കമൽഹാസനുമായി ചേർന്ന് പാർട്ടി രൂപികരിക്കുമെന്ന സൂചനയും രജനികാന്ത് നൽകിയിരുന്നു. എന്നാൽ പാർട്ടിയുടെ രാഷ്ട്രീയ ചായ്‌വ് വ്യക്തമായിട്ടില്ല.

content highlights: Rajinikanth may announce political party tomorrow