ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റർ ഡുറ്റന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധേഹം തന്നെയാണ് ട്വിറ്ററിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത് വ്യക്തമാക്കിയത്. രാവിലെ എഴുന്നേറ്റപ്പോൾ പനിയും തൊണ്ട വേദനയും അനുഭവപെട്ടതായും ഉടൻ തന്നെ ക്യൂന്‍സ്ലന്‍ഡ് ആരോഗ്യ വകുപ്പുമായി ബന്ധപെട്ടതായി ഡുറ്റൻ പറഞ്ഞു. അവരുടെ നിർദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. ഫലം പോസിറ്റിനാണെന്ന് അറിഞ്ഞതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റായെന്നും ഡുറ്റൻ വ്യക്തമാക്കി. കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ഓസ്ട്രേലിയൻ സർക്കാരിലെ ആദ്യ മന്ത്രിയാണ് പീറ്റർ ഡുറ്റൻ . ക്യൂൻസ്ലൻഡിൽ മാത്രം 35 ഓളം പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Content Highlights; australian home minister confirm covid 19