118 രാജ്യങ്ങളിലെ 12500 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും പിതിയ കണക്കനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 4900 കടന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം ആയിരമായി. 24 മണിക്കൂറിൽ മാത്രം 189 പേരാണ് ഇവിടെ മാത്രം മരിച്ചത്. അതേസമയം കർണാടകയിൽ രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. വ്യാഴ്യാഴ്ച മരിച്ച എഴുപത്തിയാറുകാരനും കേരളത്തിൽ രോഗം സ്ഥിരീകരിച്ച പത്തൊൻപത് പേരുമുൾപ്പടെ ഇന്ത്യയിൽ 79 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
68307 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്. കൊറോണ ലക്ഷണങ്ങളെ തുടർന്ന് കാനഡാ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിരീക്ഷണത്തിലാണ്. അടുത്തിടെ ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ച ബ്രസീലിയൻ പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കൊവിഡ് ബാധയുണ്ടെന്ന വാർത്ത വന്നതോടെ ആശങ്കയിലാണ് ട്രംപ്. രോഗം ബാധിച്ച ആരോഗ്യ മന്ത്രിയുമായി അടുത്തിടപഴകിയ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണേയും നിരീക്ഷിച്ച് വരികയാണ്.
കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ഇന്ത്യൻ എംബസിയുടെ വിവിധ സ്ഥലങ്ങളിലെ കൊൺസുലർ സേവനം താൽകാലികമായി നിർത്തിവെച്ചു. ഫ്രാൻസിൽ സ്‌കൂളുകളും സർവകലാശാലകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. അമേരിക്കയിൽ എല്ലാ സ്‌പോർട്‌സ് പരിപാടികളും റദ്ദാക്കി. ലോകത്തിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളും ഗ്യാലറികളും ഉൾപ്പടെ എല്ലാം അടച്ചിരിക്കുകയാണ്.
content highlights: covid 19 outbreak, death toll rises to 4931