ന്യൂഡൽഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലീറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. സ്‌പെഷ്യൽ എക്‌സൈസ് തീരുവയായി പെട്രോളിന് രണ്ടു മുതൽ എട്ട് രൂപ വരെയും ഡീസലിന് നാല് രൂപയും വർധിക്കും. ആഗോള വിപണിയിൽ എണ്ണ വിലയുലുണ്ടായ ഇടിവ് തിരിച്ചു പിടിക്കുന്നതിനാണ് നടപടി.
പെട്രോള്‍, ഡീസൽ വിലയ്ക്ക് പുറമേ, റോഡ് സെസും കൂട്ടിയിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെയാണ് പുതുക്കിയ വില നിലവിൽ വരിക. ഇതു സംബന്ധിച്ച വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി കഴിഞ്ഞു.
Content Highlight: Central Government increases excise duty of Petrol and Diesel