കൊവിഡ് 19; നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം, ഇന്നു മുതൽ കർശന പരിശോധന

covid 19, kerala plans to strict checking in road and railway

സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. ഇന്നലെ കൊവിഡ് 19 കേസുകളൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും രോഗം നിയന്ത്രണ വിധേയമായെന്ന് പറയാൻ സാധിക്കില്ല. ഇന്ന് മുതൽ റെയിൽവെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധനകൾ ആരംഭിക്കും. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിലാണ് വിമാന താവളത്തിലെ സ്ക്രീനിംഗിനൊപ്പം റെയിൽവെ സ്റ്റേഷനുകളിലും റോഡുകളിലുമെല്ലാം പരിശോധന ശക്തമാക്കുന്നത്.

ഇതിനായി കാസർഗോഡ് മുതൽ തിരുവന്തപുരം വരെയുള്ള 24 പൊയിൻ്റുകളിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുഴുവൻ കോച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കും.അതിർത്തികളിലും ഇന്ന് മുതൽ പരിശോധന കർശനമാക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക പരിശോധനയുണ്ടാകും. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ ട്രെയിനുകൾ എന്നിവയും പരിശോധിക്കും. അതത് പ്രദേശത്തെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ, ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ, ഒരു ഹെൽത്ത് വോളൻ്റിയർ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തുന്നത്.

കൂടാതെ വിമാനതാവളത്തിനടുത്ത് കൊറോണ കെയർ സെൻ്ററും സ്ഥാപിക്കും.രോഗ ലക്ഷണമുള്ളവരെ ഐസൊലോഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും, ചുമ, ജലദോഷം, തുടങ്ങി മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരെ അടുത്തുള്ള സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ച് സ്ഥിതി ഗതികൾ ഉറപ്പ് വരുത്തും. സംസ്ഥാനത്തെ കൊവിഡ് ആശങ്ക അവസാനിക്കുന്നതു വരെ സംസ്ഥാന അതിർത്തിയിൽ പരിശോധന തുടരുവാനാണ് ആരോഗ്യ വകുപ്പിനും പോലീസിനും ജില്ലാഭരണ കൂടം നിർദ്ദേശം നൽകിയിട്ടുള്ളത്.

Content Highlights; covid 19, kerala plans to strict checking in road and railway

LEAVE A REPLY

Please enter your comment!
Please enter your name here