ന്യൂഡൽഹി: ആഗോള തലത്തിൽ ഭീതി വിതക്കുന്ന കൊറോണ വൈറസിനെ ചെറുത്ത് തോപ്പിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തേടി സാർക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംങ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യോഗത്തിൽ പങ്കെടുക്കും.
മോദിയുടെ ആവശ്യം അംഗീകരിച്ച് പാകിസ്താനും യോഗത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യ ഉപദേഷ്ടാവാണ് പാകിസ്താനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക. പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിക്കാൻ യോഗത്തിൽ തീരുമാനമാകും.
അതേസമയം, ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം നൂറായി. ആളുകളിലേക്ക് വൈറസ് വേഗത്തിൽ വ്യാപിക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുടനീളം ഏർപ്പെടുത്തിയിരിക്കുന്നത്.
Content Highlight: SAARC Meeting will held today eve amid Corona