കൊറോണയ്ക്കെതിരായ ആദ്യ വാക്സിൻ മനുഷ്യരിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു തുടങ്ങി

Coronavirus: US volunteers test first vaccine

കൊറോണ വെെറസിനെതിരെയുള്ള നിർണ്ണായകമായ വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. വാഷിങ്ടൺ സീറ്റിൽ 18 നും 55നും മധ്യേ പ്രായമുള്ള ആരോഗ്യവാന്മാരായ 45 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.

mRNA- 1273 എന്നാണ് കൊറോണ വാക്സിൻ്റെ കോഡ് നാമം. രോഗകാരണമായ വെെറസിൻ്റെ അപകടകരമല്ലാത്ത ജനിതക കോഡ് അടങ്ങിയ വാക്സിനാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വാക്സിൻ വിജയകരമാണോ അല്ലയോ എന്ന് അറിയണമെങ്കിൽ മാസങ്ങളെടുക്കുമെന്നും വിദഗ്ധർ പറഞ്ഞു. 

നാൽപത്തിമൂന്ന് വയസുകാരി ജെന്നിഫർ ഹാലർ എന്ന സീറ്റിൽ സ്വദേശിലാണ്  ആദ്യം വാക്സിൻ പരീക്ഷണം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണിവർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആണ് പരീക്ഷണത്തിന് ഫണ്ട് നൽകുന്നത്. തനിക്ക് എന്തെങ്കിലും ചെയ്യാൻ കിട്ടുള്ള വലിയ അവസരമാണിതെന്ന് ജെന്നിഫർ വാർത്ത ഏജൻസിയോട് പറഞ്ഞു. 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്സിലെ കാംബ്രിഡ്ജ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മോഡേർണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.

content highlights: Coronavirus: US volunteers test first vaccine