മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ അടങ്ങുന്ന സംഘം ഇറ്റലിയില്‍ നാട്ടിലേക്ക് വരാനാവാതെ കുടുങ്ങി കിടക്കുന്നു. പല തവണ സഹായമഭ്യര്‍ത്ഥിച്ചിട്ടും വിദേശകാര്യ മന്ത്രാലയം സഹകരിക്കുന്നില്ലെന്നാണ് പരാതി. ഗര്‍ഭിണിയടക്കമുള്ള മലയാളികള്‍ സംഘത്തിലുണ്ട്. റോമിലുള്ളവര്‍ക്ക് മാത്രം യാത്രാനുമതി നിഷേധിക്കുന്നെന്നാണ് പരാതി. ഹോട്ടലില്‍ താത്കാലികമായി താമസിക്കാന്‍ എംബസി പണം ആവശ്വപെട്ടെന്നും ആരോപണമുണ്ട്. സഹായം അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയില്ലെന്ന് സംഘത്തിലെ മലയാളികള്‍ പറഞ്ഞു.
കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇത് വരെ മരിച്ചത് 2158 പേരാണ്.