കൊവിഡ് 19 വെെറസ് ബാധ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പരിഹാസവുമായി സ്വയം പ്രഖ്യാപിത ആൾ ദെെവം നിത്യാനന്ദ. ലോകത്ത് 160000 ആളുകളെ ബാധിച്ച കൊവിഡ് 19 നെ പരസ്പരം ആളുകളുമായി അകലം പാലിച്ചുകൊണ്ട് മാത്രമെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് താൻ പുതിയ രാജ്യം ഉണ്ടാക്കിയപ്പോൾ ഇന്ത്യക്കാർ തന്നെ പരിഹസിച്ചുവെന്നും എന്നാൽ ഇപ്പോൾ അവർ എങ്ങനെ സമൂഹത്തിൽ നിന്ന് വിട്ട് നിൽക്കാമെന്ന് ചിന്തിക്കുകയാണെന്നും നിത്യാനന്ദ പരിഹസിച്ചത്.
‘ഞാന്‍ ആളുകള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട് കൈലാസ എന്ന രാജ്യം നിര്‍മ്മിച്ചപ്പോള്‍ ആളുകൾ എന്നെ പരിഹസിച്ചു. എന്നാൽ ഇപ്പോള്‍ ലോകം സംസാരിക്കുന്നത് സാമൂഹ്യ ഇടപെടലില്‍ നിന്നും എങ്ങനെ വിട്ട് നില്‍ക്കാമെന്നാണ്. ഭഗവാന് പരമശിവം ഞങ്ങളെ രക്ഷിച്ചു. ഇതാണ് ദൈവത്തിൻ്റെ ശക്തി’. നിത്യാനന്ദ പറഞ്ഞു.
ബലാത്സംഗ കേസിൽ അറസ്റ്റിന് ഉത്തരവിട്ട സാഹചര്യത്തിലാണ് നിത്യാനന്ദ നാടുവിടുന്നത്. ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമ്മിക്കുകയും ചെയ്തു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്.
content highlights: Was mocked for self-isolation, now world talking of social distancing: Kailasaa ‘PM’ Nithyananda on Covid-19