അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ നിർദ്ദേശിച്ച് ചെെന

China to Expel American Reporters

കൊവിഡ് 19 ആഗോള പ്രതിസന്ധിക്കെതിരെ അമേരിക്കൻ മാധ്യമങ്ങളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ചെെന. ദി ന്യൂയോർക്ക് ടെെംസ്, ദി വാൾ സ്ട്രീറ്റ് ജേർണൽ, ദി വാഷിങ്ടൺ പോസ്റ്റ് എന്നി വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന അമേരിക്കൻ മാധ്യമപ്രവർത്തകരോടാണ് ചെെന വിടണമെന്ന് ആവശ്യപ്പെട്ടത്.  ഈ വർഷത്തോടെ കലാവധി അവസാനിക്കുന്ന പ്രസ് കാർഡ് ഉള്ള അമേരിക്കൻ മാധ്യമ പ്രവർത്തകർ 10 ദിവസത്തിനകം അവരുടെ പ്രസ് കാർഡുകൾ ഹാജരാക്കണമെന്നും ചെെനീസ് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. 

അമേരിക്കയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന 5 ചെെനീസ് മാധ്യമങ്ങളെ അമേരിക്ക ചാര സംഘടനയായി പ്രഖ്യാപിച്ചതും അമേരിക്കയിലെ ചെെനീസ് മാധ്യമ പ്രവർത്തകരുടെ  എണ്ണം വെട്ടിക്കുറച്ചുമാണ് ഈ നടപടിക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൊവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മാധ്യമങ്ങളെ വിലക്കുന്നത് തെറ്റാണെന്നാണ് മാധ്യമ സ്ഥാപങ്ങളുടെ പ്രതികരണം. 

‘ചെെനീസ് ഗവൺമെൻ്റിൻ്റെ ഈ തീരുമാനം ഖേദകരമാണ്. അതും കൊവിഡ് 19 പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം വരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട കൃത്യവും ആധികാരികവുമായ വാർത്തകൾ  ജനങ്ങളിൽ എത്തിക്കേണ്ട ഘട്ടത്തിലാണ് ഈ നടപടി’. വാഷിങ്ടൺ പോസ്റ്റിൻ്റെ എക്സിക്യൂട്ടിവ് എഡിറ്റർ മാർട്ടി ബരോൺ പറഞ്ഞു. ‘ലോകത്തിലെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ശക്തരായ രണ്ട് രാജ്യങ്ങളുടെ നിഷ്പക്ഷമായ പത്രപ്രവർത്തനമാണ് വേണ്ടത്’. ന്യൂയോര്‍ക്ക് ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡീന്‍ ബക്കറ്റ് പറഞ്ഞു.

ചെെനയിലെ അമേരിക്കൻ മാധ്യമപ്രവർത്തകരുടെ പ്രസ് കാർഡ് വിസയുമായി ബന്ധിപ്പിച്ചതിനാൽ നടപടി ക്രമങ്ങളനുസരിച്ച് ഇവർക്ക് രാജ്യം വിടേണ്ടി വരും. കൂടാതെ അർദ്ധ സ്വയംഭരണാധികാരമുള്ള ഹോങ്കോങിലും മക്വോയിലും ഇവർക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയില്ല.

content highlights: China to Expel American Reporters After US Curbs Its Media Amid Escalating Standoff Over Coronavirus