രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 137; ഇത് രണ്ടാം ഘട്ടമെന്ന് ഐസിഎംആര്‍

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 137 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്ന് ഐസിഎംആര്‍ അറിയിച്ചു. കൊവിഡിനെ ചെറുക്കാനുള്ള ജാഗ്രതാ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രണ്ടാം ഘട്ടത്തില്‍നിന്ന് മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അത്തരം ഒരു സാഹചര്യമുണ്ടാകാതിരിക്കാന്‍ കൂടുതല്‍ കരുതല്‍ വേണമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഉടന്‍ ചികിത്സയ്ക്ക് വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്. മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാന്സ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും യാത്രാ വിലക്കേര്‍പെടുത്തിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം യാത്രാ നിരോധനം ഏര്‍പെടുത്തിയിരുന്നു.