ലോകത്ത് കൊവിഡ് മരണം 7982; ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 345 പേര്‍

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7965 ആയി. ഇറ്റലിയിലെ സ്ഥിതി അതിരൂക്ഷമായി തുടരുന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 345 പേരാണ്. ഇതോടെ ഇറ്റലിയില്‍ മരണം 2503 ആയി. ഇറാനില്‍ 998, സ്‌പെയിനില്‍ -533, ഫ്രാന്‍സില്‍ 175 പേരും കൊവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക -112, യുകെ-71, നെതര്‍ലന്‍ഡ്‌സ് – 43, ദക്ഷിണകൊറിയ – 84,ജര്‍മനി – 26 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ചൈനയില്‍ 3237 പേര്‍ മരിച്ചു. 164 രാജ്യങ്ങളിലായി 1,98,214 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സാമ്പത്തിക തകര്‍ച്ചയിലായ പൗരന്മാരെ സഹായിക്കാന്‍ അമേരിക്കയും ബ്രിട്ടണും പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ അമേരിക്ക സൈനികരെയും രംഗത്തിറക്കിയിട്ടുണ്ട്.

അതേസമയം ചൈനയില്‍ അമേരിക്കയിലെ 3 പ്രമുഖ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പെടുത്തി. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീററ് ജേര്‍ണല്‍, വാഷിങ്ങ്ടണ്‍ പോസ്റ്റ് എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോടാണ് രാജ്യം വിടാന്‍ ചൈന ഉത്തരവിട്ടത്. അമേരിക്കയില്‍ ചൈനീസ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയയതിന് പിന്നാലെ ആണിത്.