കൊവിഡ് 19: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി, എസ്എസ്എല്‍സി, പ്ലസ്ടൂ, ഐസിഎസ്ഇ പരീക്ഷകള്‍ തുടരും

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. ഇപ്പോള്‍ നടക്കുന്ന സിബിഎസ്ഇ, സര്‍വ്വകലാശാല പരീക്ഷകള്‍ നിര്‍ത്തി വയ്ക്കാനാണ് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ തീരുമാനം.

അതേസമയം എസ്എസ്എല്‍സി, ഹയ്യര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കേന്ദ്ര നിര്‍ദ്ദേശം അറിയില്ലെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

കേരളത്തിലെ ആരോഗ്യ സര്‍വ്വകലാശാല ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷള്‍ക്ക് മാറ്റമില്ലെന്ന് മന്ത്രി കെ. ടി ജലീല്‍ അറിയിച്ചു. ഐസിഎസ്ഇ പരീക്ഷകള്‍ക്കും മാറ്റമില്ലെന്ന് ഐസിഎസ്ഇ ബോര്‍ഡ് അറിയിച്ചു.

സിബിഎസ്ഇ ഉള്‍പ്പെടെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മാറ്റി വച്ച പരീക്ഷകള്‍ മാര്‍ച്ച് 31 ശേഷമായിരിക്കും നടക്കുക