മഹാരാഷ്ട്രയിൽ പൊതുവിടത്തിൽ തുമ്മിയ ബെെക്ക് യാത്രികന് നേരെ ആൾക്കൂട്ട ആക്രമണം. തുമ്മിയപ്പോൾ മുഖം മറച്ചില്ല എന്ന കാരണത്താലാണ് ആൾക്കൂട്ടം ബെെക്കിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യുവാവിനെ പിടിച്ചിറക്കി മർദ്ദിച്ചത്. യുവാവിനെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ബെെക്ക് യാത്രക്കാരനായ ഒരാൾ തുമ്മിയ യുവാവിനെ തടഞ്ഞു നിർത്തുകയും മുഖം മറക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിന് ഇടയായത്. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 49 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
content highlights: Coronavirus: Man Beaten Up For Sneezing In Public In Maharashtra