ഇന്നലെ വരെയുള്ള സ്ഥിതിയില്‍നിന്നു വ്യത്യസ്തമായി ഇന്ന് 12 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍ഗോട് എറണാകുളം എന്നീ ജില്ലകളിലാണ് 6 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 40 പേരാണ് കൊവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
ജനതാകര്‍ഫ്യൂവിനോട് സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെട്രോ ഉള്‍പെടെയുള്ള പൊതുഗതാഗതം നിര്‍ത്തി വയ്ക്കും. ഞായറാഴ്ച്ച ബാറും ബിവറേജസും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു. ആളുകള്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും, ആവശ്വത്തിനു ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ജാഗ്രതയില്‍ കാസര്‍ഗോട് ഒരാഴ്ച്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. ക്ലബ്ബുകളും ആരാധനാലയങ്ങലും രണ്ടാഴ്ച്ച അടച്ചിടും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കാവു എന്നാണ് നിര്‍ദ്ദേശം.
കൊവിഡ് ഭീതിയില്‍ സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു അടക്കമുള്ള മുഴുവന്‍ പരീക്ഷകളും മാറ്റി വച്ചു. കൊവിഡ് നിരീക്ഷണത്തിലുള്ള ജീവനക്കാര്‍ക്ക് 14 ദിവസത്തെ പ്രത്യേക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 44,390 ആളുകളാണ് നിരീക്ഷണത്തില്‍ ഉള്ളത്.
Content Highlights: Covid 19, 12 confirmed cases in kerala today