കൊവിഡ് ഭീതി ഒഴിയുന്നില്ല; മരണം 10,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,048 ആയി ഉയര്‍ന്നു. ഇറ്റലിയിലാണ് കൊവിഡ് ഇപ്പോള്‍ ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. ചൈനയിലെ മരണസംഖ്യയെ ഇറ്റലി മറികടന്നു. ചൈനയില്‍ 3,248 പേര്‍ മരിച്ചപ്പോള്‍ ഇറ്റലിയിലെ മരണസംഖ്യ 3405 ആയി.

ഇറാന്‍-1,284, അമേരിക്ക- 218, ബ്രിട്ടണ്‍- 114, സ്‌പെയിന്‍- 831, ഫ്രാന്‍സ്- 372, സൗത്ത് കൊറിയ – 94, നെതര്‍ലന്‍ഡ്‌സില്‍- 76 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.

ഇന്ത്യയില്‍ ഇതുവരെ 4 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് 194 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച്ച ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇത്. കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച്ച രാവിലെ 7 മുതല്‍ രാത്രി 9 വരെ ആരും പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ബ്രിട്ടണില്‍ ഒരു മലയാളി നേഴ്‌സിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമാനില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് 245,630 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here