കൊവിഡ് ഭീതിയിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും മാറ്റി

കൊവിഡ് ഭീതിയിൽ സംസ്ഥാനത്തെ എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും മാറ്റി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തനത്തിൽ സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി വെച്ചു. എസ്.എസ്.എൽ.സി പ്ലസ് ടു അടക്കമുള്ള മുഴുവൻ പരീക്ഷകളും മാറ്റി വെക്കാനാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇനി മൂന്ന് പരീക്ഷകൾ കൂടിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു, പ്ലസ് വൺ വിഭാഗങ്ങളിൽ നടക്കാനുള്ളത്. പുതിയ തീയതി പിന്നീട് അറിയിക്കും. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷകളും, യുജിസി,എഐസിടിഇ, നാഷ്ണൽ ഇൻസ്റ്റിറ്റയൂട്ട് ഓഫ് സ്കൂളിങ്, ജെഇഇ മെയിൻ പരീക്ഷകളും കേന്ദ്ര നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നത്.

Content Highlights; sslc plus two exams postponed

LEAVE A REPLY

Please enter your comment!
Please enter your name here