നിർഭയ കേസ് പ്രതി മുകേഷ് സിംഗ് അവയവ ദാനം നടത്താൻ ആഗ്രഹിച്ചിരുന്നു

നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് അവയവ ദാനം നടത്താൻ ആഗ്രഹിച്ചിരുന്നതായി തിഹാർ ജയിലുമായി ബന്ധപെട്ട വൃത്തങ്ങൾ വ്യക്തമാക്കി. മറ്റൊരു പ്രതിയായ വിനയ് ശർമ താൻ വരച്ച പെയിൻ്റിംഗുകൾ ജയിലിൽ സൂക്ഷിക്കണമെന്ന് ജയിൽ അധികൃതരോട് പറഞ്ഞതായും വ്യക്തമാക്കി. അവയവ ദാനത്തിനായുള്ള സമ്മതം ജയിൽ അധികൃതരെ അറിയിച്ചിരുന്നതായും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കേസിലെ പ്രതികളായ മറ്റ് രണ്ട് പേരും ഒരു ആഗ്രഹവും പ്രകടുപ്പിച്ചിരുന്നില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ഹനുമാൻ ചാലിസയും താൻ സൂക്ഷിച്ചിരുന്ന ഒരു ഫോട്ടോയും കൂടുംബത്തിന് കൈമാറണമെന്ന് വിനയ് ശർമ്മ ആഗ്രഹിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മുൻപ് 4.45 ഓടു കൂടി ജില്ല മജിസ്ട്രേറ്റ് പ്രതികളുടെ സെല്ലിലെത്തിയപ്പോഴാണ് അവർ അവരുടെ അവസാന ആഗ്രഹം എഴുതി അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 5.30 മാണ് നിർഭയ കേസ് പ്രതികളായ വിനയ് ശർമ്മ, അക്ഷയ് സിംഗ്, പവൻ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights; mukhesh wished to donate organs

LEAVE A REPLY

Please enter your comment!
Please enter your name here