കൊവിഡ് സ്ഥിരീകരിച്ച ഗായിക കനികയ്ക്കെതിരെ പൊലീസ് കേസ്; സമ്പർക്ക പാതയിൽ 96 എംപിമാരും 

COVID-19: Case against Kanika Kapoor for negligence

കൊവിഡ് സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശയാത്രക്ക് ശേഷം സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക മനപൂർവ്വം യാത്രാവിവരം മറച്ചുവയ്ക്കുകയായിരുന്നു. 

കനിക കപൂർ ഇടപഴകിയവരിൽ ബിജെപി എംപി ദുഷ്യന്ത് സിങ് അടക്കം നിരവധി പ്രമുഖർ ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ലക്നൌവിൽ ഇൻ്റീരിയർ ഡിസെെനറായ ആദിൽ അഹമ്മദ് സംഘടിപ്പ പാർട്ടിയിൽ കനികയും എംപി ദുഷ്യന്ത് സിങും ഉൾപ്പടെ ബിജെപി എംപിമാരും പങ്കെടുത്തിരുന്നു. മുൻകരിതലിൻ്റെ ഭാഗമായി താനും മകനും ക്വാറൻ്റീനിൽ പ്രവേശിക്കുകയാണെന്ന് വസുന്ദര രാജെ ട്വീറ്റ് ചെയ്തു. 

കനിക സംബന്ധിച്ച പാർട്ടിക്ക് ശേഷം ദുഷ്യന്ത് സിങ് പാർലമെൻ്റിലും സെൻട്രൽ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ 96 എംപിമാരും ഉണ്ടായിരുന്നു. ബിജെപി എംപിയും നടിയുമായ ഹേമമാലിനി, കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ രാം മേഘ്വാള്‍, രാജ്യവര്‍ധന്‍ റാത്തോഡ് എന്നിവര്‍ക്കൊപ്പം ദുഷ്യന്ത് സിങ് പ്രഭാതഭക്ഷണവും കഴിച്ചിരുന്നു.

ദുഷ്യന്ത് സിങ്ങുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനാല്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തൻ്റെ പൊതു പരിപാടികളെല്ലാം റദ്ദാക്കി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാല്‍ തങ്ങള്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. ലഖ്‌നൗവില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തവർ ആരൊക്കയാണെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. 

content highlights: COVID-19: Case against Kanika Kapoor for negligence