ദിവസങ്ങൾക്ക് മുമ്പ് ദുബായിലെത്തിയ കാസർഗോഡ് സ്വദേശിയായ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അമ്പലത്തറ പാറപ്പള്ളി സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. മാർച്ച് 13 നാണ് ഇയാൾ ദുബായിലേക്ക് പോയത്. റൂമിലുള്ള മറ്റുള്ളവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ കാസർഗോഡ് ആറ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്ത ആൾക്കുകൂടി രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജില്ലയിൽ കടുത്ത നിയന്ത്രണമാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകളും മറ്റ് പൊതു സ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടണമെന്നാണ് നിർദ്ദേശം. കടകൾ രാവിലെ 11 മണിമുതൽ 5 മണിവരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളു. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയില്‍ കര്‍ശന നിർദ്ദേശം. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം ശക്തമായ നടപടികൾ എടുക്കാൻ കളക്ടർക്കും പൊലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്.
content highlights: kasargod native confirmed covid 19 in Dubai