കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്ക് ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

yogi aadithya nath says daily wage workers to get rs 1000 per day

കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ ദിവസ വേതനക്കാർക്കും, നിർമ്മാണ തൊഴിലാളികൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദിനം പ്രതി 1000 രൂപ വെച്ച് നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് 23 കൊറോണ കേസുകളുണ്ടെന്നും ഒമ്പത് പേർ സുഖം പ്രാപിച്ച് വരുന്നതായും യോഗി ആദിത്യ നാഥ് പറഞ്ഞു. ഉത്തർപ്രദേശിലെ എല്ലാ മാളുകളും അടച്ചിടാനും, സംസ്ഥാനത്തെ പ്രധാനപെട്ട മൂന്ന് നഗരങ്ങൾ വൃത്തിയാക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. ലഖ്നൌ, നോയിഡ, കാൺപൂർ എന്നീ നഗരങ്ങളാണ് വൃത്തിയാക്കാനുത്തരവിട്ടത്.

5 ലക്ഷം കൂലി തൊഴിലാളികൾക്കും, 20 ലക്ഷം നിർമാണ തൊഴിലാളികൾക്കുമാണ് സർക്കാർ ആനൂകൂല്യം ലഭിക്കുന്നത്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ലേബർ വകുപ്പ് മുഖേനയാണ് പണം വിതരണം ചെയ്യുന്നത്. ഏറ്റവും കൂടുതൽ ആളുകളിൽ കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 63 ആളുകൾക്കാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ചെറിയ കേസുകളിൽ ശിക്ഷിക്കപെട്ട് ജയിലിൽ കഴിയുന്നവർക്ക് ഇളവുകൾ നൽകി പുറത്തിറക്കാനാണ് സർക്കാർ നീക്കം. ഏകദേശം 5000 ആളുകൾക്കെങ്കിലും ഈ ആനുകൂല്യം ലഭിക്കും.

Content Highlights; yogi aadithya nath says daily wage workers to get rs 1000 per day