കൊറോണ വ്യാപനത്തെ നേരിടാൻ പ്രതിപക്ഷ എംപിയെ ആരോഗ്യമന്ത്രിയാക്കി ഡച്ച് പ്രധാന മന്ത്രി മാർക് റുട്ടെ. ലേബർ പാർട്ടി മുൻ ആരോഗ്യ സെക്രട്ടറിയായ മാർട്ടിൻ വാൻ റിജിനെയാണ് മൂന്നുമാസത്തെക്ക് മെഡിക്കൽ കെയർ മന്ത്രിയായി നിയമിച്ചിരിക്കുന്നത്.
ആരോഗ്യ രംഗത്ത് മാർട്ടിൻ വാൻ റിജിന്‍ വർഷങ്ങളായുള്ള അനുഭവ സമ്പത്ത് ഉണ്ടെന്നും മന്ത്രിസഭയെക്കുറിച്ച് കൃത്യമായി ആറിയാവുന്ന വ്യക്തിയാണെന്നും മാർക് റുട്ടെ ട്വിറ്ററിൽ അറിയിച്ചു. മാർക് റുട്ടെയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പ്രമുഖർ രംഗത്ത് വന്നു. രാഷ്ട്രീയം കണക്കിലെടുക്കാതെ ആരോഗ്യ മന്ത്രിയായി ഏറ്റവും മികച്ച ആളിനെ തന്നെ റുട്ടെ ഗവൺമെൻ്റ് തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ട്രാൻസ്പാരൻസി ഇന്റർനാഷണൽ ഡയറക്ടർ മിച്ചൽ വാൻ ഹൾട്ടൻ ട്വീറ്റ് ചെയ്തു.എട്ട് ആശുപത്രികൾ കൈകാര്യം ചെയ്യുന്ന റെയ്നിയർ-ഹാഗ ഗ്രൂപ്പിന്റെ അദ്ധ്യക്ഷനാണ് ഇപ്പോൾ വാൻ റിജൻ.
നെതര്‍ലന്‍ഡില്‍ ഇതുവരെ നാലായിരത്തോളം പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 150 ഓളം പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
Content Highlights: Corona virus: Dutch PM appoints opposition minister as new Health Secretary