സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്; ലോക്ക്ഡൗണ്‍ ഇന്ന് രാത്രി മുതല്‍

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 75 ജില്ലകളില്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനം സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇന്ന് രാത്രി മുതല്‍ എത്തും. അവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാ യാത്രകള്‍കള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഈ മാസം 31 വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

*ബാങ്ക് സമയം ഉച്ചക്ക് 2 മണി വരെയായി ചുരുക്കി.
*ആശുപത്രകള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും.
*ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, പകരം ഹോം ഡെലിവറി         ഉറപ്പാക്കും.
*സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും.
*വെള്ളം, വൈദ്യുതി തുടങ്ങിയവ ഉറപ്പാക്കും.
*അവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കും.
*പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം മുടങ്ങില്ല.
*പൊതു, സ്വകാര്യ ബസുകള്‍ ഓടില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന്റെ ഭാഗമായി…

Gepostet von Chief Minister's Office, Kerala am Montag, 23. März 2020

ലോക്ക് ഡൗണ്‍ അസാധാരണ സാഹചര്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Content Highlight: Complete Lock down in Kerala